KitabiBeyond the Bookshelf Get the app
×
Front cover of റൂഹി - ഗാസയുടെ തീരത്തെ കഥകൾ
Front cover

റൂഹി - ഗാസയുടെ തീരത്തെ കഥകൾ

by ഹരിത സാവിത്രി

Malayalam 104 pages 1 edition

ഒരു ബോംബിങ്ങിൽ അമ്പതുപേരോ നൂറുപേരോ കൊല്ലപ്പെട്ടെന്ന് വാർത്തയെഴുതുമ്പോൾ അതിലൊരു വ്യക്തിയുടെപോലും സ്വകാര്യജീവിതം തിരിച്ചറിയപ്പെടുന്നില്ല. അതിലൊരാളുടെപോലും സങ്കീർണമായ മാനസികാവസ്ഥ മനസ്സിലാക്കപ്പെടുന്നില്ല. കെട്ടിടങ്ങൾ തകർന്നുവീഴുമ്പോൾ അതിൽപ്പെട്ട് കഷ്ടിച്ച് ജീവിതത്തിലേക്ക് രക്ഷപ്പെട്ടെത്തുന്ന കുഞ്ഞിന് നേരിടേണ്ടിവരുന്ന അനാഥത്വം വാർത്തയിൽ വരുന്നില്ല. ബോംബാക്രമണത്തിൽ മാരകമായി പരിക്കേറ്റ് ചികിത്സയ്ക്കെത്തുന്ന ഒരാളെ രക്ഷിച്ചെടുക്കാൻ ഒരു ഡോക്ടർ അനുഭവിക്കുന്ന ത്യാഗം സൂക്ഷ്‌മമായി നമ്മളറിയുന്നില്ല. യുദ്ധത്തിൻ്റെയും സംഘടിതമായ കുട്ടക്കൊലകളുടെയും വ്യാപ്‌തി റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും മൈക്രോ തലത്തിലുള്ള വൈകാരിക ആഴം മാധ്യമപ്രവർത്തനത്തിൽ വരുന്നില്ല. ഇതൊരു യാഥാർഥ്യമാണ്. ഫീൽഡിൽ നിൽക്കുന്ന ഡേവിഡിനോട് അയാളുടെ എഡിറ്റർ മൈക്കിൾ പറയുന്നത് അതാണ്- ’നമ്മുടെ ജോലി കഥ റിപ്പോർട്ട് ചെയ്യുകയാണ്. കഥയായി മാറുകയല്ല. ഹരിത സാവിത്രി ഈ പുസ്‌തകത്തിലെ നാല് കഥകളിലൂടെ കടന്നുവരുന്നത് അവിടെയാണ്. ന്യൂസ് സ്റ്റോറികളായി നമ്മൾ കണ്ടും കേകട്ടുമറിഞ്ഞതിൽ കഥയായി സ്വയം മാറിയവരെക്കുറിച്ചുള്ള കഥകളാണിത്. -പ്രമോദ് രാമൻ

This edition

Publisher DC Books
ISBN9789370982420
Pages104
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of റൂഹി - ഗാസയുടെ തീരത്തെ കഥകൾ, DC Books edition
DC Books
Malayalam · Paperback
—ISBN 9789370982420
104pages

More by ഹരിത സാവിത്രി

All works →

Readers also shelved

The facts

Titleറൂഹി - ഗാസയുടെ തീരത്തെ കഥകൾ
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.