സ്വന്തം ലൈബ്രറിക്കായി ഒരു ആപ്പ്
വീട്ടിലെ പുസ്തകശേഖരം ഇനി ഫോണിൽ
Kitabi സ്വന്തമായി പുസ്തകങ്ങളുള്ള വായനക്കാർക്കുള്ള ഒരു ലൈബ്രറി ആപ്പാണ്. മലയാളം, തമിഴ്, ഇംഗ്ലീഷ് പുസ്തകങ്ങൾ ഒരേ ഷെൽഫിൽ, ഓരോന്നും അതിന്റെ സ്വന്തം ലിപിയിൽ. iPhone-ലും Android-ലും സൗജന്യമായി ലഭ്യമാണ്.
Reading in English? See the app page in English.
ബാർകോഡ് സ്കാൻ ചെയ്താൽ പുസ്തകം ഷെൽഫിൽ
ക്യാമറ പുസ്തകത്തിന്റെ ബാർകോഡിലേക്ക് നീട്ടിയാൽ മതി — പുറംചട്ട, എഴുത്തുകാർ, പ്രസാധകർ, പേജുകളുടെ എണ്ണം എല്ലാം വരും. ബാർകോഡില്ലാത്ത പഴയ പുസ്തകങ്ങൾ തിരഞ്ഞോ കൈകൊണ്ടോ ചേർക്കാം.
വായിക്കാൻ കൊടുത്ത പുസ്തകം ഇനി മറക്കില്ല
ആർക്ക് കൊടുത്തു, എന്ന് കൊടുത്തു, തിരിച്ചു കിട്ടിയോ — ഓരോന്നും തീയതിയോടെ Kitabi ഓർത്തുവെക്കും. ഏറെ നാളായാൽ നിങ്ങളുടെ ഫോണിൽ ഒരു ചെറിയ ഓർമ്മപ്പെടുത്തൽ വരും. കൂട്ടുകാർ തന്ന പുസ്തകങ്ങൾക്ക് പ്രത്യേക ഷെൽഫുമുണ്ട്. ഇതെല്ലാം സൗജന്യം.
വായന, പേജുകളായി
വായിക്കുന്നു, വായിച്ചു, നിർത്തി, വായിക്കണം — ഓരോ പുസ്തകത്തിന്റെയും നില, തുടങ്ങിയതും തീർത്തതുമായ തീയതികൾ, എത്ര പേജായി എന്നത്. വായനയ്ക്ക് ഒരു ടൈമറും ഒരു വർഷത്തെ വായനാലക്ഷ്യവും.
ഏത് ലിപിയിലും തിരയാം
"Kayary" എന്ന് ടൈപ്പ് ചെയ്താലും "കയർ" കണ്ടെത്തും. ഒരേ കൃതിയുടെ മൂലവും വിവർത്തനവും നിങ്ങളുടെ ഷെൽഫിലുണ്ടെങ്കിൽ, അവ ഒരേ കഥയാണെന്ന് Kitabi-ക്ക് അറിയാം.
നെറ്റ് ഇല്ലെങ്കിലും
ലൈബ്രറി നിങ്ങളുടെ ഫോണിൽത്തന്നെയാണ്. കണക്ഷനില്ലാത്തപ്പോഴും പുസ്തകങ്ങൾ ചേർക്കാം, വായന രേഖപ്പെടുത്താം; നെറ്റ് തിരിച്ചു വരുമ്പോൾ എല്ലാം സിങ്ക് ആകും.
Goodreads-ൽ നിന്ന് മാറാൻ എളുപ്പം
Goodreads-ൽ നിന്നോ ഒരു സ്പ്രെഡ്ഷീറ്റിൽ നിന്നോ ഉള്ള CSV ഫയൽ ഇംപോർട്ട് ചെയ്താൽ മതി — ഷെൽഫുകളും റേറ്റിംഗുകളും റിവ്യൂകളും തീയതികളും ഒപ്പം വരും.
ചോദ്യങ്ങൾ
Kitabi സൗജന്യമാണോ?
അതെ. പുസ്തകം വായിക്കാൻ കൊടുത്തതിന്റെ കണക്ക് ഉൾപ്പെടെ എല്ലാം സൗജന്യമാണ്. പരസ്യങ്ങളില്ല, നിങ്ങളുടെ വിവരങ്ങൾ ആർക്കും വിൽക്കില്ല.
ആപ്പ് മലയാളത്തിലാണോ?
ഇപ്പോൾ ആപ്പിന്റെ മെനുകളും ബട്ടണുകളും ഇംഗ്ലീഷിലാണ്; മലയാളം പതിപ്പ് ഞങ്ങളുടെ പദ്ധതിയിലുണ്ട്. എന്നാൽ നിങ്ങളുടെ മലയാളം പുസ്തകങ്ങൾ അവയുടെ സ്വന്തം ലിപിയിൽത്തന്നെ കാണാം, മലയാളത്തിലോ ഇംഗ്ലീഷ് അക്ഷരങ്ങളിലോ തിരയാം.
എന്റെ ലൈബ്രറി മറ്റുള്ളവർക്ക് കാണാമോ?
ഇല്ല, നിങ്ങൾ തീരുമാനിക്കാതെ. Kitabi-യിൽ എല്ലാം സ്വതേ സ്വകാര്യമാണ്; ഒരു റിവ്യൂ മാത്രമോ ഷെൽഫ് മുഴുവനോ പങ്കുവെക്കണോ എന്ന് നിങ്ങൾ തീരുമാനിക്കും.
ഏതൊക്കെ ഫോണുകളിൽ കിട്ടും?
iPhone-ലും Android ഫോണുകളിലും. App Store-ലും Google Play-യിലും സൗജന്യമായി ഡൗൺലോഡ് ചെയ്യാം.
നിങ്ങളുടെ ഷെൽഫ് കാത്തിരിക്കുന്നു
iPhone-ലും Android-ലും സൗജന്യം. പരസ്യങ്ങളില്ല, സ്വകാര്യം.