KitabiBeyond the Bookshelf Get the app
× ‹ ›
Front cover of വെട്ടൂർമഠം
Front coverBack cover
Back cover of വെട്ടൂർമഠം
Front coverBack cover

വെട്ടൂർമഠം

by Madhu Madamanmoozhi

Malayalam 183 pages 1 edition

ഇതില്‍ കെട്ടുറപ്പുള്ള ഒരു കഥയുണ്ട്. ബാഹ്യമായി കാണാവുന്ന സംഭവങ്ങള്‍ക്കപ്പുറത്ത്, കര്‍മ്മബന്ധങ്ങളുടെയും ദൈവനീതിയുടെയുമൊക്കെ അദൃശ്യപശ്ചാത്തലമുണ്ട്. വാസ്തവത്തില്‍ ആ പീഠഭൂമിയാണ് കഥാകാവ്യത്തിന് അടിസ്ഥാനബലവും ആരൂഢഭംഗിയും പ്രദാനം ചെയ്യുന്നത്. കവിതയിലൂടെ കഥ പറയാന്‍ തീരുമാനിക്കുമ്പോള്‍ ആ ആഖ്യാനത്തിനു പിന്നില്‍ കവിയുടെ ചില നിര്‍ണ്ണയങ്ങളുണ്ട്. കല്പനാചാരുതയും ദാര്‍ശനികസമീപനവും മനുഷ്യാവസ്ഥകളെ തത്ത്വചിന്തയുടെ തലത്തില്‍ കാണാന്‍ കഴിയുന്ന വൈഭവവും കവിതയ്ക്കു സഹജമായി വഴങ്ങും. തന്റെ പ്രമേയത്തിന് ആവിധമൊരു പരിചരണമാണ് ആവശ്യമെന്ന തിരിച്ചറിവാണ് കവിയുടെ മുഖ്യപ്രേരണ എന്ന് അനുമാനിക്കാം. -കെ. ജയകുമാര്‍ മഹാകാവ്യവും ഖണ്ഡകാവ്യവുംതൊട്ട് കാവ്യാഖ്യായികവരെയുള്ള വ്യത്യസ്തരൂപങ്ങളുള്ള ‘ദീര്‍ഘകാവ്യങ്ങള്‍’ എന്ന വിസ്തൃതജനുസ്സിന്റെ സാദ്ധ്യതകള്‍ അപൂര്‍വ്വം ചില സമകാലികകവികള്‍ മാത്രമേ പ്രയോജനപ്പെടുത്തിയിട്ടുള്ളൂ. ഈ പശ്ചാത്തലത്തിലാണ് ‘വെട്ടൂര്‍മഠം’ വായനക്കാര്‍ക്കു മുന്നിലേക്കു വരുന്നത്. ദീര്‍ഘക്ഷമയും നിരന്തരാദ്ധ്വാനവും കൊണ്ടുമാത്രം സാധിക്കാവുന്ന കാര്യമാണ് നാലായിരത്തിലധികം വരിയുള്ള ഇതുപോലുള്ള ദീര്‍ഘകാവ്യത്തിന്റെ നിര്‍മ്മാണം. -പി.കെ. രാജശേഖരന്‍ കഥകളിയുടെ സാംസ്‌കാരികപശ്ചാത്തലവും കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രവും ഇഴചേര്‍ന്ന, സമകാലികമലയാളത്തിലെ അപൂര്‍വ്വമായ കഥാകാവ്യസംരംഭങ്ങളിലൊന്നായ കൃതി.

This edition

Publisher Mathrubhumi Books
ISBN9789376880256
Pages183

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of വെട്ടൂർമഠം, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376880256
183pages

Readers also shelved

The facts

Titleവെട്ടൂർമഠം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.