KitabiBeyond the Bookshelf Get the app
× ‹ ›
Front cover of പ്രണയത്തടവുകാരൻ
Front coverBack cover
Back cover of പ്രണയത്തടവുകാരൻ
Front coverBack cover

പ്രണയത്തടവുകാരൻ

by Bilhana

Malayalam 71 pages 1 edition

രതിയുടെ കമ്പങ്ങള്‍ യാന്ത്രികമായി ചെറുക്കപ്പെടേണ്ടതല്ലെന്നും അതിലൂടെ കടന്നുപോയി മാത്രമേ അതിനെ അതിജീവിക്കാന്‍ കഴിയൂ എന്നും നമ്മെ ഓര്‍മപ്പെടുത്തുന്നു ഈ പ്രണയത്തടവുകാരന്റെ ഉന്മത്തതകള്‍. രാജകുമാരിയായ യാമിനീപൂര്‍ണതിലകയും ഗുരുവായ ബില്‍ഹണകവിയും തമ്മില്‍ തീവ്രാനുരാഗത്തിലായി. പ്രണയത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം നടന്നു- ഒടുവില്‍ കവി തടവറയിലായി. പ്രണയിനിയോടൊത്തു പങ്കിട്ട ആഹ്ലാദങ്ങളും സൗഭാഗ്യങ്ങളും തടവറയിലെ ഇരുട്ടില്‍ കവി തന്റെ അതിജീവനമന്ത്രമാക്കുകയാണ്. അമ്പതു പദ്യങ്ങളിലായി തങ്ങളുടെ മൈഥുനമുഹൂര്‍ത്തങ്ങളെ ബില്‍ഹണന്‍ പകര്‍ത്തി. പുരുഷന്‍ എഴുതിയ രതികാവ്യം സ്ത്രീ പരിഭാഷപ്പെടുത്തുക എന്ന അപൂര്‍വത കൗതുകപൂര്‍വം നിറവേറ്റിയത് എഴുത്തുകാരിയായ എസ്. ശാരദക്കുട്ടിയാണ്. കവിയുടെ പ്രണയിനിയായി സ്വയം സങ്കല്പിച്ചതോടെ അവളുടെ തിടുക്കങ്ങള്‍ തന്റേതുമായിത്തീര്‍ന്നു എന്ന് ആമുഖത്തില്‍ ശാരദക്കുട്ടി. പ്രണയത്തിലും രതിയിലും നൂറ്റാണ്ടുകളായി സ്ത്രീതന്നെയാണ് പൂര്‍ണത പ്രകടിപ്പിച്ചിട്ടുള്ളതെന്ന് അടിവരയിടുന്ന ഈ പുസ്തകം, നമ്മുടെ വിവര്‍ത്തനശാഖയിലെ വേറിട്ട ഒരു ശ്രമമാണ്.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Mathrubhumi Books
ISBN9789359624624
Pages71

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of പ്രണയത്തടവുകാരൻ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359624624
71pages

Readers also shelved

The facts

Titleപ്രണയത്തടവുകാരൻ
AuthorBilhana
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.