KitabiBeyond the Bookshelf Get the app
× ‹ ›
Front cover of മരണങ്ങളുടെ പുസ്തകം
Front coverBack cover
Back cover of മരണങ്ങളുടെ പുസ്തകം
Front coverBack cover

മരണങ്ങളുടെ പുസ്തകം

by Anu Cinubal

Malayalam 223 pages 1 edition

മരണത്തെക്കുറിച്ച് എഴുതുമ്പോഴും ജീവിതത്തെ അതിന്റെ പൂര്‍ണ്ണമായ തീവ്രതയില്‍ സ്‌നേഹിച്ച എഴുത്തുകാരനായിരുന്നു അനു. പതിനെട്ടാം വയസ്സില്‍ എഴുതിയ ആത്മഹത്യയ്ക്ക് ചില വിശദീകരണക്കുറിപ്പുകള്‍ മുതല്‍ ജീവിതത്തിന്റെ അവസാന നാളുകളില്‍ എഴുതിയ കല്ലീവല്ലി വരെ, മരണവും ജീവിതവും അനുവിന്റെ എഴുത്തില്‍ പല രൂപങ്ങളില്‍ കടന്നുവരുന്നു. ഓര്‍മ്മകളും കവിതകളും കഥകളും ലേഖനങ്ങളും ഫേസ്ബുക്ക് കുറിപ്പുകളുമൊക്കെയായി ചിതറിക്കിടന്ന അനുവിന്റെ എഴുത്തുകളെ ഒരുമിച്ച് വായനക്കാരിലേക്ക് എത്തിക്കുകയാണ് ഈ പുസ്തകം. രണ്ടു വര്‍ഷം മുമ്പ് നമ്മെ വിട്ടുപിരിഞ്ഞെങ്കിലും, അക്ഷരങ്ങളിലൂടെ അനു ഇന്നും നമ്മോടൊപ്പമുണ്ട്. മരണത്തിന്റെ നിഴലില്‍നിന്ന് ജീവിതത്തെ നോക്കിയ ഒരാളുടെ എഴുത്തുകളാണിത്. ഇവിടെ മരണം ഭയത്തിന്റെയോ വിലാപത്തിന്റെയോ പ്രതീകമല്ല; ജീവിതത്തോടുള്ള അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ ആവിഷ്‌കാരമാണ്. ജീവിതത്തെ ആഴത്തില്‍ സ്‌നേഹിച്ച, സൗഹൃദങ്ങളെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച, അക്ഷരങ്ങളെ സ്വന്തം ശ്വാസംപോലെ കണ്ട ഒരു മനുഷ്യന്റെ ഓര്‍മ്മകള്‍ക്കും എഴുത്തുകള്‍ക്കും ഈ പുസ്തകം ഒരു സ്‌നേഹസ്മാരകമാണ്.

This edition

Publisher Mathrubhumi Books
ISBN9789376880911
Pages223

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of മരണങ്ങളുടെ പുസ്തകം, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376880911
223pages

More by Anu Cinubal

All works →

Readers also shelved

The facts

Titleമരണങ്ങളുടെ പുസ്തകം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.