KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ഗ്രീഷ്മപാഠങ്ങൾ
Front coverBack cover
Back cover of ഗ്രീഷ്മപാഠങ്ങൾ
Front coverBack cover

ഗ്രീഷ്മപാഠങ്ങൾ

by Senan

Malayalam 199 pages 1 edition

എഴുത്തുകാരന്റെ പ്രസിദ്ധിയുടെ തണലില്‍ വിശ്രമിക്കാനിഷ്ടപ്പെടുന്നവരാണ് നമ്മുടെ വിമര്‍ശകരിലധികംപേരും. സേനന്‍ എന്ന നവാഗതന്റെ പുസ്തകമെടുത്തു നിരൂപണം നടത്തിയാല്‍ അവര്‍ക്കെന്തു പ്രയോജനം! ഈ നോവലിന്റെ വ്യത്യസ്തമായ അന്തരീക്ഷവും നൂതനമായ ശൈലിയും നല്ല വായനക്കാരെ തീര്‍ച്ചയായും ആകര്‍ഷിക്കും. ഈ നോവല്‍ എനിക്കിഷ്ടപ്പെട്ടു എന്നു പറഞ്ഞാല്‍ അതൊരു ഭംഗിവാക്കല്ല. ഹൃദയംതൊട്ടു ഞാന്‍ പറയുന്നു- എനിക്കിഷ്ടപ്പെട്ടു, വളരെ വളരെ. -എം. സുകുമാരന്‍ സ്പാര്‍ട്ടക്കസിനെ കേന്ദ്രീകരിച്ചുള്ള ഈ കൃതി എനിക്കു ചില പുതിയ അറിവുകള്‍ തരികയുണ്ടായി. സ്പാര്‍ട്ടക്കസും പിതാവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍–ഗന്ധകത്തിന്റെ മഴയായും തീനാളങ്ങളുടെ ഉടുപുടവയായും ചുറ്റിവരിയുന്ന പിതൃപാശം–ബലികൊടുക്കപ്പെടുന്ന നേര്‍ച്ചമൃഗത്തിന്റെ തീക്ഷ്ണനിറങ്ങളില്‍ മനസ്സില്‍ എരിയുന്ന പ്രതീതി. ഈ ‘പാഠ’ങ്ങള്‍ക്ക് ഗ്രീഷ്മമെന്ന ഋതു അര്‍ത്ഥവത്താണ്. -ആഷാമേനോന്‍ സ്പാര്‍ട്ടക്കസ് എന്റെയും പ്രിയപ്പെട്ട കഥാപാത്രമാകുന്നു. സ്പാര്‍ട്ടക്കസിന്റെ മുഴുവന്‍ ശക്തിയും ആവാഹിക്കുവാന്‍ സേനന് കഴിഞ്ഞു. -എന്‍.എസ്. മാധവന്‍ മലയാളനോവല്‍ഭാവുകത്വത്തെ പുതുക്കിപ്പണിയാന്‍ കെല്‍പ്പുണ്ടായിരുന്ന ഒരു നോവലിന്റെ കാല്‍നൂറ്റാണ്ടിനു ശേഷമുള്ള വീണ്ടെടുപ്പ്‌

This edition

Publisher Mathrubhumi Books
ISBN9789376886937
Pages199

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ഗ്രീഷ്മപാഠങ്ങൾ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376886937
199pages

Readers also shelved

The facts

Titleഗ്രീഷ്മപാഠങ്ങൾ
AuthorSenan
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.